Weather (state,county)

Breaking News

ഇനി നമ്മളും "അവർക്കൊപ്പം"

ന്യൂ യോർക്ക് : ശ്രദ്ധ, സ്‌നേഹം, സാമീപ്യം അഥവാ Tender Loving Care (TLC) എന്നീ മൂന്നു ഘടകങ്ങളുണ്ടെങ്കില്‍ ഒരിക്കലും നടക്കില്ലെന്നു കരുതുന്ന അല്ലെങ്കില്‍ ഒരു മരുന്നുകള്‍ക്കും സുഖപ്പെടുത്താന്‍ കഴിയാത്തവ മാറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഐ.ടി. പ്രഫഷനലുമായ ഗണേഷ്‌നായര്‍ എന്ന യുവാവും സ്‌നേഹിതരും. Post Traumatic Stress Disorder (PTSD) അഥവാ മുറിവേറ്റോ അംഗവൈകല്യമോ സംഭവിക്കപ്പെടട്തിനു ശേഷമുണ്ടാകുന്ന ദുരവസ്ഥ എങ്ങനെ യഥാവിധം ശ്രദ്ധ, സ്‌നേഹം, കരുതല്‍ (TLC) എന്നിവയിലൂടെ മറികടക്കാന്‍ കഴിയുമെന്ന് ഏറെ ഗവേഷണങ്ങള്‍ക്കുശേഷം സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ തങ്ങളുടെ അനുഭവ കഥ പറയുകയാണ് ഗണേഷ്‌നായരും കൂട്ടരും.ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്പികമായ ഒരു കഥയല്ലാതെ പച്ചയായ യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലത്തിലാണ് കഥകള്‍. 

       ഡിസംബ 28 ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ പിന്നില്‍ ഒട്ടേറെപ്പേര്‍ രാപലില്ലാതെ ആത്മാർത്ഥതയോടെയും അർപ്പണ ബോധത്തോടെയും  ചെയ്ത കഠിനാധ്വാനത്തിന്റെ പ്രതിഫലനങ്ങള്‍ ഉളവാക്കുന്നതായിരിക്കും. PTSD  എന്നത് ഒരു രോഗത്തെക്കാളുപരി ഒരു വ്യക്തിയുടെ മാനസികാവസ്ഥയില്‍വരുന്ന വ്യതിയാനമാണെന്ന് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ച ഗണേശ് നായര്‍ ചൂണ്ടിക്കാട്ടുന്നു.

       അമേരിക്കയില്‍ ചിത്രീകരിച്ച് അമേരിക്കന്‍ മലയാളികള്‍ അഭിനയിച്ച ചിത്രത്തിലൂടെ ഇവിടെതന്നെ നിരവധി സിനിമാ താരങ്ങൾക്കു പുറമേ ഒരുപാട് പുതുമുഖങ്ങളെയും അണിനിരത്താൻ കഴിഞ്ഞിട്ടുണ്ട് . അമേരിക്കയിലെ തന്നെ യുള്ള ഋഷി മീഡിയയുമായി സഹകരിച്ചാണ്  ഈ സിനിമ പുറത്തിറക്കുന്നത് . പ്രായഭേതമന്ന്യേ ആസ്വദിക്കാന്‍ പറ്റിയ ഈ സിനിമയിലെ അഞ്ചു  ഗാനങ്ങളും മികച്ച പിന്നണി ഗായകരായ ജാസി ഗിഫ്‌റ്റ്‌ , ബിജു നാരായണൻ , നജീം അർഷാദ് , കാർത്തിക ഷാജി , ഗിരി സൂര്യ എന്നിവരാണ് ആലപിച്ചിരിക്കുന്നത് . നിഷാന്ത് ഗോപി, അജിത്ത് നായര്‍(അമേരിക്ക) , അവിനാശ് നായർ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതസംവിധായകന്‍ ഗിരി  സൂര്യ നാരായണനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഛായാഗ്രഹണ രംഗത്ത് വളരെ പ്രാഗത്ഭ്യം തെളിയിച്ച മനോജ് നമ്പ്യരാണ് ഡയറക്ടര്‍  ഫോട്ടോഗ്രാഫി. അജിത് എൻ നായർ ആണ് തിരക്കഥ എഴുതിയിരിക്കുന്നത് . വ്യത്യസ്തമായ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ലിന്‍സെന്റ് റാഫേല്‍ ആണ് നിർവഹിക്കുന്നത്. കൂടാതെ ഈ സിനിമ ചെയ്യുവാന്‍ ഒരു പാട് ഗവേഷണങ്ങള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ , സൈക്കോളജിസ്റ്റുകള്‍  എന്നിവർ അടങ്ങുന്ന ഒരു വലിയ സംഘം തന്നെ ഈ സിനിമക്കായുണ്ട്. 

ഡിസംബർ 28 നു ലോകവ്യാപകമായി റിലീസ് ചെയ്യുന്ന സിനിമ ഇന്ത്യയിലും അമേരിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഐര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, കാനഡ തുടങ്ങിയ ഒമ്പതോളം വിദേശരാജ്യങ്ങളിലും ഒരേ സമയമായിരിക്കും റിലീസ് ചെയ്യുക.

ഒരുപാട് പ്രതിബന്ധങ്ങൾ  തരണം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. കാലാവസ്ഥയായിരുന്നു പ്രധാന തടസം. 


Shooting Snaps

Director Ganesh Nair

Location Still