Weather (state,county)

Breaking News

മലപ്പുറത്ത് നിപ്പ ബോധവത്കരണം





മലപ്പുറം: ആരോഗ്യ ഇൻഷൂറൻസ് മേഘലയിൽ പന്ത്രണ്ട് വയസ് പൂർത്തിയാക്കിയ സ്റ്റാർ ഹെൽത്ത് ആന്റ് അല്ലൈഡ് ഇൻഷുറൻസ് കമ്പനിയുടെ മലപ്പുറം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ
ആയിരക്കണക്കിന് ജനങ്ങളേ പ്രതിനിധീകരിക്കുന്ന നൂറിലധികം അഡ്വൈസർ മാരേ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച്ച മലപ്പുറം സുര്യ റീജൻസിയിൽ വെച്ച്  നടത്തിയ നിപ്പ വൈറസ് ബോധവത്ക്കരണ ക്ലാസ് ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്പെടുന്നതായി അറിയുന്നു. ഐ എം എ യുടെ പ്രസിഡന്റ് ആയ ശ്രീ പരീത് ഡോക്റ്റർ ആയിരുന്നു വ്യക്തതയാർന്ന ബോധവത്ക്കരണ ക്ലാസ് എടുത്തത്.

ആനുകാലിക പ്രസക്തിയുളള ഈ ബോധവത്ക്കരണ ക്ലാസിൽ മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജമീല ടീച്ചർ, സി പി എം ജില്ലാ സെക്രട്ടറി ശ്രീ മോഹൻ ദാസ് മാസ്റ്റർ, മലപ്പുറം മുസ്ലീം ലീഗ് ട്രഷറർ ശ്രീ ഹാരിസ് ആമിയാൻ, ബി ജെ പി ജല്ലാ വൈസ് പ്രസിഡൻറ്  ശ്രീ. അഡ്വ. ശീപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ജനങ്ങളുടെ ആരോഗ്യത്തിനു മുൻതുക്കം നൽകുന്ന ഇത്തരം പരിപാടികൾ ഭാവിയിലും നടത്താൻ ശ്രമിക്കുമെന്ന് സ്റ്റാർ ഹെൽത്ത് ആന്റ് അല്ലൈഡ് ഇൻഷൂറൻസ് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ്  ശ്രീ ഡോ. വി രാജീവലോചനൻ അറിയിച്ചു. തുടർന്നുള്ള ഇഫ്താർ വിരുന്നോടു കൂടി പരിപാടികൾ അവസാനിച്ചു.

നാടെങ്ങും നിപ്പയേ പേടിക്കുന്ന ഈ അവസരത്തിൽ ഇത്തരമൊരു ബോധവത്കരണ ക്ലാസ് നടത്തിയ സ്റ്റാർ ഹെൽത്ത് ആന്റ് അല്ലൈഡ് ഇൻഷൂറൻസ് കമ്പനിക്ക് മല്ലു ടുഡെ യുടെ ഒരായിരം അഭിനന്ദനങ്ങൾ...