Weather (state,county)

Breaking News

നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഉടൻ അറസ്റ്റ് ; പൊലീസ് ഭീഷണി ഭയന്ന് പ്രതി ആത്മഹത്യ ചെയ്തു

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതി മരത്തില്‍ തൂങ്ങിമരിച്ചു. പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്.
കെ എസ് ആർ ടി സി ബസിനു കല്ലെറിഞ്ഞ കേസിൽ കഴിഞ്ഞ ദിവസം സന്തോഷ് അടക്കമുള്ള നാല് പേരെ പോലീസ് വിളിപ്പിച്ചിരുന്നു.
നഷ്ടപരിഹാരമായി 60,000 രൂപ അടക്കാനും ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവര്‍ പണം നല്‍കിയെങ്കിലും സന്തോഷ് പോലീസിനോട് സാവകാശം ചോദിച്ചു. ഇത് അംഗീകരിക്കാതെ ചൊവ്വാഴ്ച മൂന്ന് മണിക്ക് മുമ്പായി പണം അടക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
മാത്രമല്ല പണമടച്ചില്ലെങ്കില്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നും പോലീസ് സന്തോഷിനെ ഭീഷണിപ്പെടുത്തി. ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സന്തോഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല. സ്ഥലത്ത് ഉപരോധം നടക്കുകയാണ്.
https://janamtv.com/80089627/