Weather (state,county)

Breaking News

സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു

സിംല : ഹിമാചലിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ ഉൾപ്പെടെ 29 പേർ മരിച്ചു. കാംഗ്രയിലെ നൂപുറിനു സമീപമാണ് സംഭവം.
പത്തുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളാണ് മരിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് കുമാർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ രണ്ട് അദ്ധ്യാപകരും ബസ് ഡ്രൈവറും ഉൾപ്പെടും.
വസി രാം സിംഗ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മജിസ്ട്രേട്ട് തല അന്വേഷണത്തിനു മുഖ്യമന്ത്രി ജയ്‌റാം താക്കൂർ ഉത്തരവിട്ടു
https://janamtv.com/80089532/