Weather (state,county)

Breaking News

യുഎഇ യുമായുള്ള ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി ക്രൗൺ പ്രിൻസസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യ-യു.എ.ഇ പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും സാമ്പത്തികരംഗത്ത് ഇരുരാജ്യങ്ങളും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ചചെയ്തു.
ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ.
ഷെയ്ഖ് ഹമദിന്റെ ന്യൂഡൽഹി സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധവും സൗഹൃദവും കൂടുതൽ ശക്തമാക്കാൻ ഉപകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഒട്ടേറെ അവസരങ്ങൾ തുറന്നിടുന്നതായി ഷെയ്ഖ് ഹമദ് പറഞ്ഞു.
പരമ്പര്യേതര ഊർജ പദ്ധതികൾക്കു രാജ്യപുരോഗതിയിൽ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി. സഹമന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ ആൽ ജാബിർ, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ് ദ് അബ്ദുൽ റഹ്മാൻ ആൽ ബന്ന തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായും ഷെയ്ഖ് ഹമദ് കൂടിക്കാഴ്ച്ച നടത്തി.
https://janamtv.com/80086007/