Weather (state,county)

Breaking News

യേശുദാസിനെപ്പോലെയുള്ള ഒരാളെ ഒരു ക്ഷേത്രത്തിലും വിലക്കരുത് : ചിദാനന്ദ പുരി സ്വാമികളുടെ പ്രതികരണം

കോഴിക്കോട് : യേശുദാസിന്റെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചർച്ചകൾ സ്വാഗതാർഹമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി . ക്ഷേത്രാചാര മര്യാദകൾ പാലിക്കുന്ന ക്ഷേത്ര വിശ്വാസിയായ ഏതൊരാൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ ഹിന്ദുവാണെന്ന് പറഞ്ഞാൽ തന്നെയും ക്ഷേത്രാചാര മര്യാദകൾ പാലിക്കാത്ത , വിശ്വാസമില്ലാത്ത ആളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ല. പ്രവേശിക്കണ്ട കാര്യവുമില്ല . പ്രത്യേകിച്ച് യേശുദാസിനെപ്പോലുള്ള ഒരു മഹാന് ആ ഒരു ജീവിത നിഷ്ഠ പാലിക്കുന്ന അദ്ദേഹത്തെ സംബന്ധിച്ച് ഒരു ക്ഷേത്രത്തിലും വിലക്കുണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശന അനുമതിയുമായി ബന്ധപ്പെട്ട് ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://janamtv.com/80088102/#