Weather (state,county)

Breaking News

അരക്കോടിയുടെ ഔഡി കാറിനു അജ്ഞാതൻ തീയിട്ടു

മുംബൈ : അരക്കോടിയുടെ ഔഡിക്കാറിന് അജ്ഞാതൻ തീയിട്ടു.പുനെയിലെ ധയാരിയില്‍ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔഡി ക്യൂ 5 നാണ് അജ്ഞാതന്‍ തീയിട്ടത്.
ഔഡിക്കു സമീപം നിർത്തിയിട്ടിരുന്ന മാരുതി സുസുക്കി എസ് എക്സ് 4,ഹോണ്ടാ സിറ്റി എന്നിവയും തീ പടർന്നു പിടിച്ചു കത്തി നശിച്ചു.
അജ്ഞാതൻ കാറിനു തീയിടുന്നതിന്റെയും,ശേഷം സ്ക്കൂട്ടറിൽ കയറിപോകുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ആരാണിയാളെന്നോ,തീയിടാൻ കാരണമെന്താണെന്നോ വ്യക്തതമായിട്ടില്ല.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://janamtv.com/80088209/