Weather (state,county)

Breaking News

ചുവപ്പിനെ കാവിയണിയിച്ച് ത്രിപുര

ന്യൂഡൽഹി : ത്രിപുരയിലെയും,നാഗാലാൻഡിലെയും തെരഞ്ഞെടുപ്പ് വിജയം കേരളത്തിലെയും,കർണാടകത്തിലെയും ബലിദാനികൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലിദാനികൾക്ക് ആദരവർപ്പിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.പ്രവർത്തകരോടും രണ്ട് മിനിറ്റ് നേരം എഴുനേറ്റ് നിന്ന് ആദരവർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതു പക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിൽ പെട്ട് ജീവൻ നഷ്ട്മായവർ നിരവധിയുള്ളത് കേരളത്തിലും,കർണാടകത്തിലുമാണ്.വിജയം ആഘോഷിക്കുന്ന വേളയിൽ അത് മറക്കാൻ കഴിയില്ല.മാർക്സിസ്റ്റ് ഭരണകൂടത്തിന്റെ കിരാത വാഴ്ച്ചക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിജയം.
നേര്‍ക്ക് നേര്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് എതിരാളികള്‍ അക്രമം നടത്തുന്നത്. കോൺഗ്രസ്സ് സംസ്ക്കാരം ഒരിക്കലും തിരികെ വരാതെ പാർട്ടി ജാഗരൂകരായിരിക്കണം.ആൽമരം പോലെ ബിജെപി പടർന്നു പന്തലിക്കാൻ കാരണം തന്നെ ഈ രാജ്യത്തെ ബിജെപി പ്രവർത്തകരാണ്.
അസ്തമിക്കുന്ന സൂര്യന്റെ ചുവപ്പ് നിറമല്ല മറിച്ച് ഉദയസൂര്യന്റെ കാവി നിറമാണ് ഇപ്പോൾ ഇന്ത്യക്കെന്നും അദ്ദേഹം പ്രസ്താവിച്ചു.കിംവദന്തികളും ആശങ്കകളും പരത്തിയവര്‍ക്ക് ജനാധിപത്യപരമായി മറുപടി നല്‍കാൻ ബിജെപിക്ക് കഴിഞ്ഞു.
വാ​സ്തു ശാ​സ്ത്ര​പ്ര​കാ​രം ഒ​രു വീ​ടി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ശാ​സ്ത്ര​വി​ധി പ്ര​കാ​രം വ​ട​ക്കു​കി​ഴ​ക്ക് പ്ര​ത്യേ​കം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തുമാണ്. രാ​ജ്യ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യി വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​ർ​ച്ച​യാ​യും വി​ക​സ​ന​മെ​ത്തു​മെ​ന്നും മോദി പ്രസ്താവിച്ചു.
https://janamtv.com/80084783/