Weather (state,county)

Breaking News

വിമാനയാത്രക്കിടയിൽ ഹൃദയാഘാതം വന്ന യാത്രക്കാരനു രക്ഷകനായി ഫ്ലൈറ്റ് അറ്റൻഡന്റ്

ന്യൂഡൽഹി : വിമാനയാത്രക്കിടയിൽ ഹൃദയാഘാതം വന്ന യാത്രക്കാരനു മുന്നിൽ രക്ഷകനായെത്തിയത് ഫ്ലൈറ്റ് അറ്റൻഡന്റ്.
മാർച്ച് 22 ന് ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്ന ജെറ്റ് എയർവെയ്സിലാണ് സംഭവം. ഫ്ലൈറ്റ് പുറപ്പെട്ട് കഴിഞ്ഞാണ് യാത്രക്കാരന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
യാത്രക്കാരന്റെ അവസ്ഥ വഷളായതോടെ സമീപത്തുണ്ടായിരുന്നവർ ഫ്ലൈറ്റ് അറ്റൻഡന്റ് അമൻദീപിനെ വിവരമറിയിച്ചു.
അവശനിലയിലായിരുന്ന യാത്രക്കാരന് പ്രാഥമിക ശുശ്രൂഷകളും,ഓക്സിജനും നൽകി . തുടർന്ന് ഫ്ലൈറ്റ് അടിയന്തിരമായി ഇറക്കുകയും ,യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ജെറ്റ് എയർവെയ്സിന്റെ ഔദ്യോഗിക വക്താവ് തന്നെയാണ് അമൻദീപിന്റെ ചിത്രത്തിനൊപ്പം വിശദവിവരങ്ങളും ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

https://janamtv.com/80087462/