റിലയന്‍സ് ജിയോഫോണില്‍ താമസിയാതെ വാട്സ്ആപ്പ് എത്തും: റിപ്പോര്‍ട്ട്
റിലയന്‍സ് ജിയോഫോണില്‍ വാട്സ്ആപ്പ് സേവനം താമസിയാതെ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജിയോഫോണിലെ ലിനക്സ് അധിഷ്ടിതമായുള്ള കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് പതിപ്പാണ് പുറത്തിറങ്ങുക
വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്സ്ആപ്പ് വിന്‍ഡോസ് ബീറ്റാ പതിപ്പിലാണ് കായ് ഓഎസിന്റെ സൂചനകള്‍ ശ്രദ്ധയില്‍പെട്ടത്. അതായത് വാട്സ്ആപ്പിന്റെ കായ് ഓഎസ് പതിപ്പിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തം.
എന്നാല്‍ വാട്സ്ആപ്പോ റിലയന്‍സ് ജിയോ അധികൃതരോ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. നിലവില്‍ ഫെയ്സ്ബുക്ക്, ഗൂഗിള്‍, ക്വാല്‍കോം, ട്വിറ്റര്‍ പോലുള്ള കമ്പനികളിലുമായി കായ് ഓഎസ് ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറെ സ്വാധീനമുള്ള ഫീച്ചര്‍ ഫോണ്‍ ആണ് ജിയോഫോണ്‍. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഏറെ വിറ്റഴിക്കപ്പെട്ട ഫീച്ചര്‍ ഫോണാണിത്.
നിലവിലുള്ള മുന്‍നിര മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഒന്നുമില്ലാതെയാണ് റിലയന്‍സ് ജിയോഫോണ്‍ വിപണിയിലെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ജിയോഫോണില്‍ ലഭ്യമാവുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.
Mathrubhoomi - https://goo.gl/9iN7se