Weather (state,county)

Breaking News

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് കണ്ടെത്താം...!

സൈബര്‍ കുറ്റവാളികള്‍ എപ്പോഴാണ് നമ്മുടെയെല്ലാം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക എന്ന് പ്രവചിക്കാന്‍ പറ്റില്ല. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ദുരുപയോഗം ചെയ്യപ്പെടാം. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ ഇന്ന് നിരവധിയായി നടക്കുന്നുണ്ട്. 
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സ്വകാര്യതയെ കുറിച്ചാണ് വലിയൊരു ഭാഗം ഓണ്‍ലൈന്‍ ഉപയോക്താക്കളും ആശങ്കപ്പെടുന്നത്. പ്രത്യേകിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷയെ കുറിച്ച്. അതുകൊണ്ടുതന്നെ അക്കൗണ്ടുകള്‍ക്ക് പരമാവധി സുരക്ഷയൊരുക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നുമുണ്ട്. 
അക്കൗണ്ടുകളിലെ സംശയാസ്പദമായ ഇടപെടലുകള്‍ കണ്ടെത്താന്‍ നിരവധി വഴികളുണ്ട് ഫെയ്‌സ്ബുക്കില്‍. അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായുള്ള മാര്‍ഗമാണ് താഴെ.
1.  ഫെയ്‌സ്ബുക്ക് ഓപ്പണ്‍ ചെയ്ത് മുകളില്‍ വലതുഭാഗത്തുള്ള Arrow ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
2. സെറ്റിങ്‌സ് ക്ലിക്ക് ചെയ്യുക
3. സെറ്റിങ്‌സ് ടൂള്‍സ് ലിസ്റ്റില്‍ 'സെക്യൂരിറ്റി ആന്റ് ലോഗിന്‍' തിരഞ്ഞെടുക്കുക. 
4. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണങ്ങളുടെ പൂര്‍ണവിവരങ്ങള്‍ കാണാന്‍ സാധിക്കും. ലോഗിന്‍ ചെയ്ത തീയതിയും കാണാന്‍ സാധിക്കും.
5. അക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം കാണുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കാം.  അങ്ങനെയാണെങ്കില്‍ അതിന് നേരെയുള്ള മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Not You?' എന്ന ഓപ്ഷന്‍ കാണാം.
6. ശേഷം, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഫെയ്‌സ്ബുക്ക് ആവശ്യപ്പെടും. അതിനായി വിശദമായ മാര്‍ഗരേഖയും നിങ്ങള്‍ക്ക് കാണാം. അതില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം.
അതുപോലെ ഉപകരണങ്ങളുടെ വിവരങ്ങള്‍ക്ക് താഴെയായി ലോഗ് ഔട്ട് ഓഫ് ഓള്‍ സെഷന്‍സ് എന്ന് കാണാം. അത് തിരഞ്ഞെടുത്താല്‍ എല്ലാ ഉപകരണങ്ങളില്‍ നിന്നും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൈന്‍ ഔട്ട് ആവും.
കൂടുതല്‍ സുരക്ഷിതമാക്കാന്‍ റ്റൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ജിമെയിലിലും ട്വിറ്ററിലും ഈ ഫീച്ചര്‍ ലഭ്യമാണ്. 
നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഒരു എസ്എംഎസ് ലഭിക്കും. അതിലെ ഒടിപി എന്റര്‍ ചെയ്താല്‍ അതുവഴി ലോഗിന്‍ ചെയ്യാം. 
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍. നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍. നിങ്ങളുടെ ട്രസ്റ്റഡ് കോണ്‍ടാക്റ്റുകള്‍ ഉപയോഗിച്ച് അക്കൗണ്ട് അണ്‍ലോക്ക് ചെയ്യാവുന്നതാണ്. 
കൂടാതെ ലോഗിന്‍ അറിയിപ്പ് എസ്എംഎസ് ആയോ ഇമെയില്‍ ആയോ ലഭിക്കുന്നതിന് ലോഗിന്‍ അലേര്‍ട്ട് സെറ്റ് ചെയ്യാവുന്നതാണ്.
https://goo.gl/yqyGft