Weather (state,county)

Breaking News

ലോകകപ്പ് കാണാൻ റഷ്യയിൽ പോകണോ ; വിസ വേണ്ട ,ടിക്കറ്റ് മാത്രം മതി

മോസ്കോ ; റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാനെത്താൻ വിസ വേണ്ട പകരം ലോകകപ്പ് ടിക്കറ്റ് ഉണ്ടായാൽ മതിയെന്ന് റഷ്യ.
ജൂൺ നാലിനും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കാണ് ഈ ആനുകൂല്യം നൽകുന്നത്.
ലോകകപ്പ് സംഘാടകർ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകള്‍ കൈവശം ഉള്ള വിദേശികൾക്കു വിസ ഇല്ലാതെ തന്നെ റഷ്യയിൽ പ്രവേശനം ലഭിക്കും.
ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റിൽ കയറി പ്രത്യേക റജിസ്ട്രേഷൻ ചെയ്യുന്നവർക്കാണു കാർഡുകൾ ലഭിക്കുക.
ലോകകപ്പിനായി കൂടുതൽ ഫുട്ബോൾ പ്രേമികളെ റഷ്യയിലെത്തിക്കുകയാണ് ലക്ഷ്യം.
കളിയുള്ള ദിവസങ്ങളിൽ ഈ കാർഡുപയോഗിച്ച് നഗരത്തിൽ‌ സൗജന്യ യാത്ര ചെയ്യാനും സാധിക്കും.

https://janamtv.com/80087046/