Weather (state,county)

Breaking News

കലോത്സവ റിപ്പോര്‍ട്ടിംഗ്; മാതൃഭൂമി ന്യൂസിന് പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിന്. കഴിഞ്ഞ ജനുവരിയില്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാനകലോത്സവത്തിന്റെ പത്ര-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമരംഗത്തെ മികവുറ്റ പ്രകടനങ്ങള്‍ക്കുള്ള അവാര്‍ഡാണ് ഇന്ന് പ്രഖ്യാപിച്ചത്.
മികച്ച കലോത്സവ റൗണ്ടപ്പിനുള്ള പുരസ്‌കാരം മാതൃഭൂമിയുടെ എം.ബി.ബാബുവിന് ലഭിച്ചു. ശില്പവും പാരിതോഷികവുമാണ്(വ്യക്തികള്‍ക്ക് 20000 രൂപയും സ്ഥാപനങ്ങള്‍ക്ക് 25000 രൂപയും) പുരസ്‌കാരം. ഏപ്രില്‍ 13ന് തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
https://goo.gl/nftH5y