Weather (state,county)

Breaking News

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളിൽ ഫീസ് നിയന്ത്രിക്കാന്‍ സംവിധാനം

ന്യൂഡല്‍ഹി : സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളിലെ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം.
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിൽ ഇതു സംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഉള്‍പ്പെടുത്തി. അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ രാജ്യത്താകമാനം ഏകീകൃതമായി നടത്താനും തീരുമാനമായി. നാഷണൽ എക്സിറ്റ് ടെസ്റ്റ് എന്ന പേരിലാവും പരീക്ഷ നടത്തുക.
ആയുര്‍വേദ, യുനാനി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സചെയ്യുന്നവര്‍ക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാന്‍ ബ്രിഡ്ജ് കോഴ്‌സ് തുടങ്ങാന്‍ മന്ത്രി സഭ തീരുമാനിച്ചു.
എന്നാൽ ബ്രിഡ്ജ് കോഴ്‌സ് പാസായവര്‍ക്ക് അലോപ്പതി പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നൽകില്ല.
കേന്ദ്ര മെഡിക്കല്‍ കമ്മീഷനിലുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം മൂന്നില്‍ നിന്ന് ആറാക്കി ഉയര്‍ത്താനും ബില്ലിൽ വ്യവസ്ഥ ചെയ്യും.
ബില്ലിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്ന് മെഡിക്കൽ കോളേജുകൾക്ക് നിർദേശം നൽകും.ഇവ നടപ്പാക്കിയില്ലെങ്കിൽ സ്വീകരിക്കുന്ന നടപടികളും കർശനമാക്കി.
https://janamtv.com/80087961