Weather (state,county)

Breaking News

നാല് ക്യാമറകള്‍ 4000 mAh ബാറ്ററി; വാവേയുടെ വൈ9 2018 വിപണിയില്‍

വാവേ വൈ9 (2018) സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 18:9 അനുപാതത്തില്‍ 2160 x 1080 പിക്‌സല്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് നാല് ക്യാമറകളാണുള്ളത്. തായ് ലന്‍ഡില്‍ പുറത്തിറക്കിയ ഫോണ്‍ കറുപ്പ്, നീല,സ്വര്‍ണം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിപണിയിലെത്തുക. ഫോണിന്റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
വാവേയുടെ അടുത്തിടെ പുറത്തിറക്കിയ ഓണര്‍ 9ഐ, വ്യൂ 10 പോലുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് സമാനമാണ് വൈ9 (2018) ഡിസൈനും. മെറ്റല്‍ യുനിബോഡി ഡിസൈനിലുള്ള ഫോണിന് പിറക് വശത്തായി ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുണ്ട്. 
വാവേയുടെ കിരിന്‍ 659 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3ജിബി റാമും 32ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം.
നാല് ക്യാമറകള്‍ തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. റിയര്‍ ക്യാമറയും സെല്‍ഫി ക്യാമറയും ഡ്യുവല്‍ ക്യാമറകളായാണ് ക്രമീകരിച്ചിരിക്കുന്നത്. 13 എംപി + 2 എംപി റിയര്‍ ഡ്യുവല്‍ ക്യാമറയും 16 എംപി + 2 എംപി സെല്‍ഫി ക്യാമറയുമാണ് വൈ9 സ്മാര്‍ട്‌ഫോണിനുള്ളത്.
ആന്‍ഡ്രോയിഡ് ഓറിയോ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ന്റെ ശക്തിയേറിയ ബാറ്റിയാണുള്ളത്
https://goo.gl/LurAeV