ജീപ്പിന് വെല്ലുവിളി; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഫോര്‍ഡ് ബ്രോന്‍കോ തിരിച്ചെത്തുന്നു
ഐക്കണിക് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായിരുന്ന ബ്രോന്കോയുമായി തിരിച്ചെത്തുമെന്ന് 2017 ജനുവരിയില്‍ ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പുതിയ ബ്രോന്‍കോയുടെ വരവറിയിച്ച് ഇതിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടു. ടീസര്‍ പ്രകാരം തനി ബോക്സി രൂപത്തിലുള്ള എസ്.യു.വിയായിരിക്കും ബ്രോന്‍കോ. ജീപ്പ് മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി 2020-ഓടെ ഈ കോംപാക്ട് എസ്.യു.വി അമേരിക്കന്‍ വിപണിയിലെത്തും. ഫോര്‍ഡ് ആസ്ഥാനമായ മിഷിഗണില്‍ നടന്ന ചടങ്ങിനിടെയാണ് ടീസര്‍ കമ്പനി പുറത്തിറക്കിയത്.

1966-ല്‍ ജീപ്പ് CJ 5/വില്ലീസ് CJ-5 മോഡല്‍ കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ബ്രോന്‍കോയുടെ ജനനം. പിന്നീട് 1978-ല്‍ ഫോര്‍ഡിന്റെ എഫ്-സീരീസ് ട്രക്ക് പ്ലാറ്റ്ഫോമിലേക്ക് ബ്രോന്‍കോ മാറ്റി ഡിസൈന്‍ ചെയ്തു. ഏറെക്കാലം നിരത്ത് ഭരിച്ച ഫോര്‍ഡിന്റെ ഈ ഐക്കണിക് എസ്.യു.വി 1996-ലാണ് നിര്‍മാണം അവസാനിപ്പിച്ചത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തിരിച്ചെത്തുകയാണ് ബ്രോന്‍കോ. അടുത്തിടെ പ്രദര്‍ശിപ്പിച്ച ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ്, പുതിയ എന്‍ഡവര്‍ എന്നിവയിലെ പല ഘടകങ്ങളും പുതിയ ബ്രോന്കോയില് ഇടംപിടിച്ചേക്കും.
പുതിയ മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒരു പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന ഹൈബ്രിഡ് പവറിലാകും ബ്രോന്‍കോയുടെ തിരിച്ചുവരവെന്ന സൂചന കമ്പനി നല്‍കിയിട്ടുണ്ട്. ബ്രോന്കോയ്ക്കൊപ്പം പുതിയ ചെറു എസ്.യു.വിയുടെ ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2020-ഓടെ ഫോര്‍ഡ് അമേരിക്ക നിരയിലുള്ള 75 ശതമാനം വാഹനങ്ങളും മാറ്റി ഇറക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ എത്തുന്നത്.
Mathrubhoomi- https://goo.gl/Kk2ifz