Weather (state,county)

Breaking News

നക്സലുകളുടെ ഒളി സങ്കേതത്തിൽ നിന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രു​ടെ ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റു​ക​ൾ കണ്ടെടുത്തു

റാ​യ്പു​ർ: ഛത്തീസ്ഗ​ഡി​ൽ ന​ക്സ​ലു​ക​ളു​ടെ ഒ​ളി​സ​ങ്കേ​തം പൊലീസ് ത​ക​ർ​ത്തു. സു​ക്മ ജി​ല്ല​യി​ലെ കു​ക്കാ​ന​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​ളി​സ​ങ്കേ​ത​മാണ് തകർത്തതെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രു​ടെ പ​ക്ക​ൽ​നി​ന്ന് കൊ​ള്ള​യ​ടി​ച്ച ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റു​ക​ളും ഒ​ളി​സേ​ങ്കേ​ത​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.
ഡി​സ്ട്രി​ക്ട് റി​സ​ർ​വ് ഗാ​ർ​ഡും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്തി​യ​ത്.
ഇ​വി​ടെ​നി​ന്ന് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന മു​ന്നി​ൽ​ക്ക​ണ്ട് ന​ക്സ​ലു​ക​ൾ നേരത്തേ രക്ഷപ്പെട്ടിരുന്നതായി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.