Weather (state,county)

Breaking News

വാട്‌സ്ആപ്പ് ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ പരീക്ഷിക്കുന്നു

ജനപ്രിയ ചാറ്റിങ് ആപ്ലിക്കേഷനുകളിലൊന്നായ വാട്‌സ്ആപ്പില്‍ ഒന്നിലധികം ആളുകള്‍ക്ക് ഒരേ സമയം പരസ്പരം സംസാരിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 
അതേസമയം വീഡിയോകോള്‍ ഫീച്ചറിലാണോ അതോ വോയ്‌സ് കോള്‍ ഫീച്ചറിലാണോ ഗ്രൂപ്പ് കോള്‍ സൗകര്യമുണ്ടാവുക എന്നത് വ്യക്തമല്ല. താമസിയാതെ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ 2.17.70 ബീറ്റാ അപ്‌ഡേറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഫീച്ചര്‍ 2018 ല്‍ ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പില്‍ നിലവില്‍ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ ലഭ്യമാണ്.
https://goo.gl/6tH8Bc
Mathrubhoomi