Weather (state,county)

Breaking News

ഒരു പെഗ്ഗിൽ കൂടുതൽ കഴിക്കുന്നവർ വണ്ടിയോടിക്കുന്നില്ലെന്ന് ബാറുകാർ ഉറപ്പു വരുത്തണം

പനാജി : ഒരു പെഗ്ഗിൽ കൂടുതൽ മദ്യപിക്കുന്നവർ ഡ്രൈവ് ചെയ്യാതെ ബാറുകാർ ഉറപ്പിക്കണമെന്ന തീരുമാനവുമായി ഗോവൻ സർക്കാർ.
റോഡ് സുരക്ഷാവാരം പദ്ധതിയോടനുബന്ധിച്ചാണ് പുതിയ നീക്കമെന്ന് മുഖ്യമന്ത്രി മനോഹർ പരീഖർ പറഞ്ഞു.
കഴിഞ്ഞ വർഷം നിയമം തെറ്റിച്ച് വണ്ടിയോടിച്ചതിന് പിഴയൊടുക്കിയത് ലൈസൻസുള്ളവരിൽ പകുതിയിലേറെ പേരാണ്.
ആറ് ലക്ഷം വാഹനങ്ങൾക്കാണ് നികുതി ചുമത്തിയത്.
പാർട്ടികൾക്കും മറ്റും പോകുമ്പോൾ മദ്യപിക്കാത്ത ഒരു ഡ്രൈവർ കൂടെയുള്ളത് ഉറപ്പാക്കണമെന്നും മനോഹർ പരീഖർ പറഞ്ഞു.
http://janamtv.com/80081747/