Weather (state,county)

Breaking News

ട്രായ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: 2018 വര്‍ഷത്തെ ദേശീയ ടെലികോം നയത്തിനുള്ള (എന്‍.ടി.പി 2018) നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടെലികോം നിയന്ത്രണാധികാര സമിതിയായ ട്രായ് അവതരിപ്പിച്ചു. ലൈസന്‍സിങ്ങും നിയന്ത്രണ ചട്ടക്കൂടുകളും ലളിതവത്കരിക്കുക, 2022-ഓടെ ആശയവിനിമയരംഗത്ത് 10,000 കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശങ്ങള്‍. 
ഒപ്പം അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പുറത്തുവിടുന്ന ഐസിടി ഡവലപ്‌മെന്റ് ഇന്‍ഡക്‌സിലെ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിലിടം നേടാനും ട്രായ് ലക്ഷ്യമിടുന്നു. 
2022-ഓടെ രാജ്യത്ത് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, രാജ്യത്തെ 90 ശതമാനം ജനങ്ങളിലേക്ക് വയര്‍ലെസ് ബ്രോഡ് ബാന്റ് കണക്ഷനുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക തുടങ്ങിയവ ദേശീയ ടെലികോം നയത്തിന്റെ ലക്ഷ്യങ്ങളാണ്.  
പൊതു വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഉള്‍പ്പടെ വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റി വ്യാപിപ്പിച്ച് എല്ലാ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് എന്‍ടിപി 2018ല്‍ ട്രായ് പ്രാമുഖ്യം നല്‍കുന്നത്. 2018-ഓടെ ഉപഭോക്തൃ പരാതി പരിഹാര സംവിധാനത്തിനായി ഓംബുഡ്‌സ്മാനെ നിയമിക്കാനും ട്രായ് നിര്‍ദ്ദേശിക്കുന്നു.
വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നയരൂപീകരണത്തിനായി ട്രായ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. മാര്‍ച്ച് അവസാനത്തോടെ എന്‍ടിപി 2018ന് സര്‍ക്കാര്‍ അന്തിമരൂപം നല്‍കും.
https://goo.gl/goS6LQ
Mathrubhoomi