എയര്‍ടെലും ഗൂഗിളും ഒന്നിക്കുന്നു; ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിക്കും
എയര്‍ടെലും ഗൂഗിളും ചേര്‍ന്ന് ഇന്ത്യയില്‍ വിലക്കുറഞ്ഞ ആന്‍ഡ്രോയിഡ് ഗോ 4ജി സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിക്കും. മൈ എയര്‍ടെല്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക്, ഉള്‍പ്പടെ നിരവധി ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ടാവും. മാര്‍ച്ച് മുതല്‍ എയര്‍ടെലിന്റെ മേരാ പെഹലാ സ്മാര്‍ട്ഫോണ്‍ പദ്ധതിയിക്ക് കീഴിലാണ് ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന് ഫോണുകള്‍ വിതരണത്തിനെത്തിക്കുക
512 എംബി മുതല്‍ ഒരു ജിബി വരെ റാം ഉള്ള ഫോണുകളില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത ആന്‍ഡ്രോയിഡ് ഓറിയോ പതിപ്പാണ് ആന്‍ഡ്രോയിഡ് ഗോ. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷനകളാണ് ഈ ഓഎസില്‍ ഉപയോഗിക്കുക.
ഗൂഗിള്‍ ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ മാപ്പ്സ് ഗോ, ജിമെയില്‍ ഗോ, ജി ബോര്‍ഡ്, ഗൂഗിള്‍ പ്ലേ, ക്രോം, ഫയല്‍സ് ഗോ തുടങ്ങി നിരവധി ഗൂഗിള്‍ ആപ്ലിക്കേഷനുകളുടെ ആന്‍ഡ്രോയിഡ് ഗോ പതിപ്പ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
ഗൂഗിളുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ ആളുകളിലേക്ക് സ്മാര്ട്ഫോണുകളെത്തിക്കുക എന്നത് ഞങ്ങളുടെ കൂട്ടായ ലക്ഷ്യമാണെന്നും എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ വാണി വെങ്കിടേഷ് പറഞ്ഞു.
കംപ്യൂട്ടിങ് സാങ്കേതികത എല്ലാവരിലേക്കും എത്തിക്കുകയാണ് ആന്‍ഡ്രോയിഡ് മിഷന് ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ എയര്‍ടെല്‍ മുഖ്യസ്ഥാനം വഹിക്കുന്നതില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് ആന്‍ഡ്രോയിഡ് പാര്‍ട്നര്‍ഷിപ്പ്സ് ഡയറക്ടര്‍ ജോണ്‍ ഗോള്‍ഡ് പറഞ്ഞു.
ജിയോഫോണ്‍ ഉള്‍പ്പടെയുള്ള 4ജി ഫീച്ചര്‍ഫോണ്‍ ദപദ്ധതികള്ക്ക് ഒരു തിരിച്ചടിയായിരിക്കും വിലക്കുറവില്‍ സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ആന്‍ഡ്രോയിഡ് ഗോ പദ്ധതി.
https://goo.gl/4fcbCZ