കായല്‍ കയ്യേറ്റം; ജയസൂര്യയുടെ ഹര്‍ജി തള്ളി
കൊച്ചി: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന് ജയസൂര്യ സമര്‍പ്പിച്ച ഹര്‍ജി തള്ളി. തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ജയസൂര്യ നല്കിയ അപ്പീലാണ് തള്ളിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണച്ചട്ടവും ലംഘിച്ച് ജയസൂര്യ ബോട്ട് ജെട്ടിയും ചുറ്റു മതിലും നിര്‍മിച്ചുവെന്നായിരുന്നു പരാതി.
കേസില്‍ മൂന്നാം പ്രതിയാണ് ജയസൂര്യ. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി ഒന്നാം പ്രതിയും ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ രണ്ടാം പ്രതിയുമാണ്. കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്പെക്ടറെ കുറ്റക്കാരനാക്കിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ അനധികൃത നിര്‍മ്മാണം നടത്തിയതായി പരാതി ലഭിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പരാതിനല്‍കിയത്.
കായല്‍ കയ്യേറ്റം; ജയസൂര്യയുടെ ഹര്‍ജി തള്ളി
Reviewed by MALLU TODAY
on
February 27, 2018
Rating: 5
