ട്രയിനുകൾ പാളം തെറ്റുന്നത് ഒഴിവാക്കാൻ ഇനി റയിൽവേക്ക് അത്യാധുനിക സാങ്കേതികവിദ്യ
ന്യൂഡല്‍ഹി : ട്രയിനുകൾ പാളംതെറ്റുന്നത് ഒഴിവാക്കാനുള്ള ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ.
ഓട്ടോമാറ്റിക് ട്രാക് ജ്യോമട്രി കം വീഡിയോ ഇന്സ്പെക്ഷന് സിസ്റ്റം, ഓട്ടോമേറ്റഡ് മള്‍ട്ടിഫങ്ഷന്‍ ട്രാക് റെക്കോര്‍ഡിങ് യന്ത്രങ്ങള്‍ എന്നിവ വാങ്ങാനാണ് റയിൽവേയുടെ തീരുമാനം.
ജര്‍മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണ് ഇപ്പോൾ ഇന്ത്യന്‍ റെയില്‍വെയും സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.
2018 – 19 ലെ കേന്ദ്ര ബജറ്റില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി റെയില്‍വെയ്ക്ക് 7,267 കോടി അനുവദിച്ചിരുന്നു.ഇതിൽ നിന്നുള്ള തുകയിൽ നിന്നാകും യന്ത്രങ്ങൾ വാങ്ങുക.
അതിവേഗം സഞ്ചരിക്കുന്ന രാജധാനി എക്സ്പ്രസ് തീവണ്ടികളുടെ അവസാന കോച്ചിലായിരിക്കും ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ആദ്യഘട്ടത്തില്‍ ഘടിപ്പിക്കുന്നത്.
തീവണ്ടികളുടെ വേഗം കൂടുകയും എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ ജീവനക്കാര്‍ ട്രാക്കുകള്‍ പരിശോധിക്കുന്ന നിലവിലെ രീതി അപ്രായോഗികമായി.അതോടെയാണ് പുതിയ രീതി സ്വീകരിക്കാൻ റയിൽവേ തയ്യാറായിരിക്കുന്നത്.
https://janamtv.com/80084145/