Weather (state,county)

Breaking News

കശ്മീർ ഇന്ത്യയുടെ ഭാഗം : പാകിസ്ഥാനെ ഞെട്ടിച്ച് ചൈന

ന്യൂഡൽഹി : ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നടക്കുന്ന ഗ്വാദർ എക്സ്പോയിൽ സത്യം പറഞ്ഞ് ചൈന . എക്സ്പോയുടെ ഭാഗമായിറക്കിയ ഔദ്യോഗിക പോസ്റ്ററിലെ ഭൂപടത്തിലാണ് ചൈന സത്യം പറഞ്ഞത് . കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ചതാണ് ചൈന പാകിസ്ഥാനെ ഞെട്ടിച്ചത്.
പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഗ്വാദർ പോർട്ട് അതോറിറ്റിയും ചൈന ഓവർസീസ് പോർട്ട് ഹോൾഡിംഗുമാണ് സംയുക്തമായി മേള നടത്തുന്നത്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ബിസിനസുകാരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
കശ്മീർ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ച പോസ്റ്റർ കണ്ടതോടെ പാകിസ്ഥാൻ പ്രതിനിധികൾ പ്രതിഷേധിച്ചു. ചൈനയെ ഏറ്റവും അടുത്ത ബന്ധുവായി കരുതിയിട്ട് ഇങ്ങനെയൊരു പണി സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് അഭിപ്രായങ്ങളുയർന്നു. തർക്ക പ്രദേശമായി രേഖപ്പെടുത്തുന്നതിനു പകരം ചൈന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതാണ് പാകിസ്ഥാനെ വിഷമിപ്പിച്ചത്.
പോസ്റ്റർ വിവാദമായതോടെ പാകിസ്ഥാൻ സർക്കാർ ചൈനയെ അതൃപ്തി അറിയിച്ചു . തുടർന്ന് പോസ്റ്റർ പുതുക്കിയിറക്കി . പാകിസ്ഥാന്റെ ഭാഗമായി പാക് അധിനിവേശ കശ്മീർ രേഖപ്പെടുത്തിയാണ് പോസ്റ്റർ പുതിയതിറക്കിയത്.
അതേസമയം ബലൂച് സ്വാതന്ത്ര്യ പോരാളികൾ പുതിയ പോസ്റ്ററിനെതിരെ പ്രതിഷേധവുമായെത്തി . 1948 ൽ പാകിസ്ഥാൻ ബലാൽക്കാരമായി പിടിച്ചെടുത്തതാണ് തങ്ങളുടെ പ്രദേശമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് പത്രക്കുറിപ്പിൽ വ്യക്തമാക്കി.ബലൂചിസ്ഥാനിൽ വിദേശ രാജ്യത്തിന് നിക്ഷേപമിറക്കാൻ അവകാശമില്ലെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നുണ്ട്.
http://janamtv.com/80081391/