ചർച്ച പരാജയം ; സ്വകാര്യ ബസ് സമരം തുടരും.
തിരുവനന്തപുരം : സർക്കാരും,ബസുടമകളും തമ്മിൽ നടത്തിയ ചർച്ച പരാജയം,സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്.
കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ബസ് ഉടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
മിനിമം ചാർജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകൾ നിലപാടെടുത്തത്.
വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. ഇതോടെ ഒരു മണിക്കൂർ നീണ്ട ചർച്ച അലസിപ്പിരിയുകയായിരുന്നു.
http://janamtv.com/80083209/
ചർച്ച പരാജയം ; സ്വകാര്യ ബസ് സമരം തുടരും.
Reviewed by MALLU TODAY
on
February 18, 2018
Rating: 5
