അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന്റെ ശിലാസ്ഥാപനം മോദി നിര്‍വഹിക്കും
അബുദാബി: യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. അബുദാബി ദുബായ് ഹൈവേയില്‍ അബു മുറൈഖയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ദുബായ് ഓപ്പറ ഹൗസില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും മോദി നിര്‍വഹിക്കുക. ഇതിനു ശേഷം ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമി പൂജയും ഉണ്ടാകും. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒപേറയില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഭാരതീയ വാസ്തുവിദ്യ ശില്പകലാ രീതിയില്‍ പൈതൃകത്തനിമയോടെയാകും ക്ഷേത്രം നിര്‍മിക്കുക.
ക്ഷേത്രം നിര്‍മ്മിക്കാനായി 55,000 ചതുരശ്രമീറ്റര്‍ ഭൂമിയാണ് യുഎഇ ഭരണകൂടം അനുദിച്ചത്. ഡെല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുക. ജാതിമത ഭേദമന്യേ എല്ലാവര്ക്കും സന്ദര്‍ശിക്കാവുന്ന ക്ഷേത്രമെന്നതിനാല്‍ യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായിക്കും. 2020ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.
വൈകീട്ട് 4 മണിയോടെ മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിലെത്തുന്ന പ്രധാനമന്ത്രി ഔദ്യോഗിക സ്വീകരണങ്ങള്‍ക്കുശേഷം ആറു മണിക്ക് ഖാബൂസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും .ഇതിന് ശേഷം ഒമാന്‍ സര്‍ക്കാര്‍ നല്കുന്ന ഔഗ്യാഗിക വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 12 നു രാവിലെ ഒമാനിലെ വ്യവസായ സമൂഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ്ഡ് മോസ്ക്, മസ്കറ്റിലെ 200 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും
http://janamtv.com/80082431/