16,000 mAh ബാറ്ററിയുമായി ഒരു സ്മാര്‍ട്ഫോണ്‍ വരുന്നൂ
അവനിര്‍ (Avenir) ടെലികോമിന്റെ എനര്ജൈര് ബ്രാന്റില്‍ പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങുന്നു. എനര്‍ജൈസര്‍ പവര്‍ മാക്സ് പി16കെ പ്രോ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ഫോണ്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് (എംഡബ്ല്യൂസി) പുറത്തിറങ്ങുക. അള്‍ട്രാ സിം ഡിസൈനില്‍ പുറത്തിറങ്ങുന്ന ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ശക്തിയേറിയ ബാറ്ററിയാണ്.
ഇന്ന് പ്രചാരത്തിലുള്ളപ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളെല്ലാം നല്കുന്നതിനേക്കാള് ശക്തിയേറിയ ബാറ്ററിയാണ് എനര്‍ജൈസര്‍ വാഗ്ദാനം ചെയ്യുന്നത്. 16,000 mAh ന്റേതാണ് പവര്‍ മാക്സ് പി16കെ യുടെ ബാറ്ററി ശേഷി.
5.99 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഇതിന്. മീഡിയാ ടെക് ഹീലിയോ പി25 എസ്ഓസി പ്രൊസസറില്‍ ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടാവും. 13 മെഗാപിക്സലിന്റെ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് പിവര്‍ മാക്സി പി16 കെ ഫോണിനുള്ളത്.
വിലയും മറ്റും വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ബാഴ്സലോണയില്‍ നടക്കുന്ന എംഡബ്ല്യൂസിയിലായിരിക്കും ഈ വിവരങ്ങള്‍ പുറത്തുവിടുക.
https://goo.gl/bZqEGF