Weather (state,county)

Breaking News

ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ വൻ തീപ്പിടിത്തം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ  ട്രംപ് ടവറില്‍ തീപ്പിടിത്തം. ന്യൂയോര്‍ക്ക് അഗ്നിശമന സേന ഇക്കാര്യം സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെകൂടി ഉടമസ്ഥതയിലുള്ള ബഹുനിലക്കെട്ടിടമാണ് ട്രംപ് ടവര്‍.
58 നില കെട്ടിടത്തിലെ തീ കെടുത്താന്‍ ശ്രമം തുടരുന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രാദേശിക സമയം രാവിലെ ഏഴിനാണ് അഗ്നിശമന സേനയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ട്രംപ് ടവറിലുള്ളത്.
https://goo.gl/Bpg6WU