Weather (state,county)

Breaking News

ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു. മോട്ടോർ വാഹന ഭേതഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.
ബിൽ പാർലമെന്റിന്റെ നടപ്പ് സമ്മേലനത്തിൽ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
ശനിയാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെ പണിമുടക്ക് നടത്തുമെന്ന് സംഘടനാ നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.
https://goo.gl/9kC7fA