Weather (state,county)

Breaking News

കുപ്പിവെള്ളം; ലിറ്ററിന് പത്തുരൂപയാക്കും

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലകുറക്കുന്നു. ലിറ്ററിന് പത്ത് രൂപയാക്കാനാണ് തീരുമാനം. കേരളത്തിലെ കുപ്പിവെള്ള നിർമ്മാണരംഗത്തുള്ള 105 കമ്പനികൾ സംയുക്തമായാണ് വിലകുറക്കാനുള്ള തീരുമാനമെടുത്തത്.
അവശ്യവസ്തു എന്ന പരിഗണനയിൽ കോർപ്പറേറ്റ് കമ്പനികളെ അപേക്ഷിച്ച് വില കുറച്ച് കൂടുതൽ ഉപഭോക്താക്കളെ നേടാനാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. 10 രൂപയായി വില കുറക്കുമ്പോൾ നികുതിയിളവ് നൽകണമെന്ന് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടും.
എന്നാൽ വെള്ളത്തിന് എന്നുമുതൽ വിലകുറയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
നിലവിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ കുടിവെള്ളത്തിന് ലിറ്ററിന് 10 രൂപയാണ് വില.
http://janamtv.com/80081020/