മലപ്പുറത്ത് ഇരുപത്തി മൂന്ന് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം : കൊണ്ടോട്ടിയിൽ 23.33 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊണ്ടോട്ടി ഐക്കരപ്പടിയില്‍ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. സംഭവത്തിൽ വള്ളുവമ്പ്രം അത്താണിക്കല്‍ ചാവിക്കാടന് നഹാസ് (30) പിടിയിലായി.
നഹാസില്‍ നിന്ന് 6.5 ലക്ഷം രൂപയും ലഭിച്ചു. പിടിയിലായ നഹാസിന്റെ പക്കലില്‍നിന്നും കിട്ടിയ വിവരം അനുസരിച്ച് മൊറയൂര്‍ എടപ്പറമ്പ് അസ്ലമിന്റെ വീട്ടില്‍ പരിശോധന നടത്തി 16,82,900 രൂപയും , നോട്ടെണ്ണാന്‍ ഉപയോഗിക്കുന്ന മെഷീനും പോലീസ് കണ്ടെടുത്തു. നഹാസ് ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.അസ്ലാമിനു വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
http://janamtv.com/80080931/