Weather (state,county)

Breaking News

സ്കാനിംഗ് മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു

മുംബൈ: രോഗിക്കൊപ്പം സ്‌കാനിങ് മുറിയില്‍ എത്തിയ ബന്ധുവായ യുവാവ് എം.ആര്‍.ഐ മെഷിനില്‍ കുടുങ്ങി മരിച്ചു.രാജേഷ് മരുവെന്ന യുവാവാണ് മരിച്ചത്.
ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആസ്പത്രിയിലായിരുന്നു സംഭവം. സ്‌കാനിങ് മെഷിന് അരികിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് മരണത്തിനിടയാക്കിയത്.
വാര്‍ഡില്‍ സഹായിയായി ജോലിക്ക് നില്‍ക്കുന്നയാളാണ് ഓക്‌സിജന്‍ സിലിണ്ടറുമായി രാജേഷ് മരുവിനെ ബന്ധുവിനൊപ്പം സ്‌കാനിങ് മുറിയിലേക്ക് അയച്ചത്.
ഓക്‌സിജന്‍ സിലിന്‍ഡറിനെ സ്‌കാനിങ് മെഷിന് ഉള്ളില്ലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സിലിന്‍ഡിറിനൊപ്പം രാജേഷ് മിഷനില്‍ കുടുങ്ങിപ്പോയതാണ് മരണത്തിനിടയാക്കിയത്.
മുറിയിലുണ്ടായിരുന്നവര്‍ ഇയാളെ മെഷിനില്‍ നിന്ന് വേര്‍പെടുത്തി അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പത്തു മിനിട്ടിനുള്ളിൽ യുവാവ് മരണപ്പെട്ടു.
ആസ്പത്രിയിലെ സുരക്ഷാപിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
http://janamtv.com/80080755/