റിപ്പബ്ലിക് ആഘോഷങ്ങള്‍ക്കിടയില്‍ പോലീസുകാരന് ആത്മഹത്യ ചെയ്തു
ഛണ്ഡിഗഢ്: ലുധിയാനയിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന റിപ്പബ്ലിക് ആഘോഷങ്ങള്‍ക്കിടയില്‍ പോലീസുകാരന് സ്വയം വെടിവെച്ചു മരിച്ചു.
കോണ്‍സ്റ്റബിള്‍ മഞ്ചിത് സിംഗാണ് മരിച്ചത്.കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാനുളള കാരണം എന്നാണ് പോലീസിന്റെ നിഗമനം.
ജാഗരണ്‍ പോലീസ് സ്റ്റേഷനില്‍ ഗണ്‍മാനാണ് മഞ്ചിത് സിംഗ്.സംഭവസ്ഥലത്ത് വെച്ച് തന്നെ മഞ്ചിത് മരിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
http://janamtv.com/80080558/