എടിഎം കൗണ്ടറില്‍ പശ തേച്ച് പണം തട്ടുന്ന രണ്ട് പ്രതികള്‍ പിടിയില്‍
കണ്ണൂര്‍: എടിഎം കൗണ്ടറില്‍ പശ തേച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ട് പ്രതികള്‍ പിടിയില്‍.പരാതിക്കാരനും പ്രതികളും ഒരുപോലെ തട്ടിപ്പുകാരായ കണ്ണൂര്‍ എടിഎം തട്ടിപ്പ് കേസില്‍ ഹരിയാനക്കാരായ ജൂനൈദ് ,വാലി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തട്ടിപ്പിന്റെ ഭാഗമായി ബാങ്കില്‍ പരാതി നല്കിയ മുഖ്യപ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.എടിഎം തട്ടിപ്പിന്റെ പുതിയ പ്രവണത പുറത്ത് വന്നതിനിടെ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്.
പണം തട്ടുന്നതും തട്ടിപ്പിനെക്കുറിച്ച് പരാതി കൊടുക്കുന്നതും ഒരേസംഘത്തില് തന്നെയുള്ളവരാണ്.
ആദ്യം ഒരാള്‍ എടിഎമ്മിലെത്തി പണം വരുന്ന ഭാഗത്ത് പശ തേക്കുകയും പിന്നീട് സംഘത്തില്‍ തന്നെയുള്ള മറ്റൊരാള്‍ പണം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്നില്ലെന്ന് മട്ടില്‍ പുറത്ത് പോവുകയും ചെയ്യും.
അതേസമയം നേരത്തെ പശ ഒട്ടിക്കുന്ന ആളുകള്‍ തന്നെ വന്ന് പശയില്‍ ഒട്ടിപ്പിടിച്ച പണവുമായി പോകും. തുടര്‍ന്ന് പണം നഷ്ടമായെന്ന് ബാങ്കില്‍ പരാതി നല്‍കുന്നതാണ് സംഘത്തിന്റെ ശൈലി. സിസിടിവിയില്‍ നോക്കിയാല്‍ പരാതി സത്യമാണെന്ന് തോന്നുകയും ചെയ്യും.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും പണം കൊണ്ടുപോകുന്ന ആളുകളും തമ്മിലുള്ള ഒത്ത് കളിയാണെന്ന് വ്യക്തമയത്.
പരാതിക്കാരനായ ഹരിയാന സ്വദേശി ഉള്‍പ്പെടെ വലിയ തട്ടിപ്പ് സംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറയുന്നു. ഇതില്‍ രണ്ട് പേരാണ് ഇപ്പോള്‍ പിടിയിലായത്.പ്രധാന പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.
http://janamtv.com/80080140/