Weather (state,county)

Breaking News

പെണ്‍കുട്ടിയുടെ സ്വച്ഛതാസന്ദേശം പങ്കുവെച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ദാല്‍ തടാകം സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മനോഹരമായ ദാല്‍ തടാകം അനുദിനം മലിനമാകുകയാണ്.അത് അനുവദിച്ചുകൂട എന്നാണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയും പിതാവും ചേര്‍ന്ന് തടാകം വ്യത്തിയാക്കുന്നുണ്ട്.എന്നാല്‍ അത് മാത്രംകൊണ്ട് തടാകത്തെ സംരക്ഷിക്കാനാകില്ല.അതുകൊണ്ട് ദാല്‍ തടാകത്തിന്റെ സംരക്ഷണത്തിന് എല്ലാവരും കൈകോര്‍ക്കാന്‍ കുട്ടി ആവശ്യപ്പെടുന്നു.
ഈ കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ നിങ്ങളുടെ പ്രഭാതം കൂടുതല്‍ മികച്ചതാക്കും എന്ന തലവാചകത്തോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്.
ഒരു ദേശീയ മാദ്ധ്യമമാണ് കുട്ടിയുടെ വീഡിയോ ഔദ്യോഗികമായി പുറത്ത് വിട്ടത്.വീഡിയോ ഇതിനോടകം തന്നെ വലിയ ജനശ്രദ്ധയാണ് നേടിയത്.രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പെണ്‍കുട്ടിക്ക് പിന്തുണ അറിയിച്ചതോടെ വീഡിയോ സമൂഹിക മാദ്ധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

https://goo.gl/coqY2f