ടോള്‍ നല്‍കുന്നവര്‍ക്ക് ഇനി രസീതിനൊപ്പം ചായയും !
ലഖ്നൗ: ഹൈവേയില്‍ ടോള്‍ പിരിവനൊപ്പം ചായസല്‍ക്കാരവും നടപ്പാക്കി മാതൃകയാവുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാത്രികാലങ്ങളില്‍ ദീര്‍ഘദൂര ഓട്ടം നടത്തുന്ന ബസ്,ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു കപ്പ് ചായ എന്ന പദ്ധതി നടപ്പാക്കുക ഉത്തര്‍പ്രദേശ് യുപി എക്സ്പ്രസ് വേ വ്യവസായ വികസന അതോറിറ്റിയാണ്.
ആഗ്രാ- ലഖ്നൗ എക്സ്പ്രസ് വേയിലെ യാത്രക്കാര്‍ക്കാണ് ഈ പ്രത്യേക സേവനം ലഭിക്കുക. ഉറക്കമിളച്ച് യാത്ര നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ സഹായമാവുമെന്ന കണക്കുകൂട്ടലിലാണ് യുപിഇഐഡിഎ.
ലഖ്നൗ-കാണ്‍പൂര്‍-ആഗ്ര ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിലും കൂടുതല്‍ തുക ടോളിനത്തില്‍ ആഗ്രാ- ലഖ്നൗ എക്സ്പ്രസ് വേയില്‍ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പമാണ് ചായസല്‍ക്കാരമെന്ന ആനുകൂല്യം സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.
https://goo.gl/2LjMXX