വാട്സ്ആപ്പ് കണ്ടെത്തിയ വഴി
അനാവശ്യ സന്ദേശങ്ങള്‍ (Spam Messages) ഇന്ന് ഓണ്‍ലൈന്‍ ആശയവിനിമയ സംവിധാനങ്ങളിലെ ഒരു പ്രതിഭാസമാണിന്ന്. നിര്‍ഭാഗ്യവശാല്‍ വാട്സ്ആപ്പിലും അനാവശ്യ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത്തരം വാട്സ്ആപ്പ് സന്ദേശങ്ങളെ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് വാട്സ്ആപ്പ്.
ഒന്നിച്ച് ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ ആളുകളിലേക്ക് അയയ്ക്കപ്പെടുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വാട്സ്ആപ്പ് പരിശോധനയ്ക്ക് വിധേയമാക്കുകയും അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പ്രസ്തുത സന്ദേശം നിരവധി തവണ ഫോര്‍വാര്‍ഡ് ചെയ്യപ്പെടുവരുന്നതാണെന്ന അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് പുതിയ സംവിധാനം.
നിലവില്‍ അപരിചിതരായ ആളുകള്‍ നിങ്ങള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ അത് സ്പാം (Spam) ആണോ എന്ന് ഫെയ്സ്ബുക്ക് ചോദിക്കാറുണ്ട്. ഇതിനായി പ്രത്യേക റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്പര്‍ ഒരു പരധിയില്‍ കൂടുതല്‍ സ്പാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്യും. കോണ്ടാക്റ് ഇന്‍ഫോ സെക്ഷനിലും റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ കാണാവുന്നതാണ്.
എന്നാല്‍ കൂട്ടമായി അയക്കപ്പെടുന്ന സന്ദേശങ്ങള്‍ വാട്സ്ആപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകണമെങ്കില്‍ ചില വ്യവസ്ഥകളുണ്ട്. നിലവില്‍ ഒരാള്‍ക്ക് കൂടിയത് 30 സന്ദേശങ്ങളാണ് അയക്കാന്‍ കഴിയുക. അതില്‍ കൂടുതല്‍ അയയ്ക്കുകയാണെങ്കില് 25 തവണ വരെ അത് ആവര്‍ത്തിക്കുകയും ചെയാം. എന്നാല്‍ ഈ പരിധി കഴിഞ്ഞാല്‍ ആ സന്ദേശങ്ങള്‍ വാട്സ്ആപ്പ് പരിശോധിക്കും.
വാട്സ്ആപ്പ് നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ വാട്സ്ആപ്പ് ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. എങ്കിലും സ്പാം സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി കണ്ടെത്താനുള്ള സംവിധാനങ്ങള്‍ വാട്സ്ആപ്പിനുണ്ട് എന്നാല്‍ ഉപയോക്താക്കള്‍ നേരിട്ട് നല്കുന്ന സ്പാം റിപ്പോര്‍ട്ടുകളാണ് കൂടുതല്‍ ഫലപ്രദം.
https://goo.gl/PovEvB