മലയാളിക്കായ് കാഴച്ചകളുടെ വിരുന്നൊരുക്കി ബാങ്കോക്ക് കാത്തിരിക്കുന്നു
തായ്ലാന്‍ഡിലെ ഏറ്റവും വലുതും വികസിതവുമായ നഗരങ്ങളില്‍ ഒന്നാണ് ബാങ്കോക്ക്. എല്ലാ ആധുനിക പുരോഗതികൾക്കുശേഷവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പാരമ്പര്യത്തേയും സംസ്കാരത്തേയും ബാങ്കോക്ക് ഇന്നും അതേപടി നിലനിര്‍ത്തുന്നുണ്ട്. ബാങ്കോക്കിന്റെ ഈ വിസ്മയസൗന്ദര്യം നുകരാൻ മലയാളികൾക്കായി എയർ ഏഷ്യ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കൊച്ചിയിൽ നിന്നും ബാങ്കോക്കിലേയ്ക്ക് ചെലവുകുറഞ്ഞ നിരവധി സർവീസുകളാണ് എയർ ഏഷ്യയ്ക്കുള്ളത്.
പോക്കറ്ററിഞ്ഞ് ടൂര്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്ന സ്വപ്നസ്ഥലങ്ങളിലൊന്നാണ് ബാങ്കോക്ക്. യാത്രആച്ചെലവിന്റെ പേരില്‍ ഇവിടെ നിങ്ങള്‍ക്ക് ആഡംബരം, സാഹസികത, സൗന്ദര്യം എന്നിവയിൽ വിട്ടുവീഴ്ചകളൊന്നും ചെയ്യേണ്ടി വരില്ല.
യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളാണ് കൊല്‍ക്കത്തയും ബാങ്കോക്കും എന്ന് ലോകസഞ്ചാരികള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. അതുകൊണ്ട് സഞ്ചാരികളുടെ സൗകര്യം പരിഗണിച്ച് ഈ രണ്ടു നഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിമാനസര്‍വീസും എയര്‍ ഏഷ്യ ആരംഭിച്ചിട്ടുണ്ട്. ഒരേ കാലാവസ്ഥയാണ് രണ്ട് നഗരങ്ങളിലും ഉള്ളതെന്നതിനാല്‍ കൂടുതല്‍ വസ്ത്രം പാക്ക് ചെയ്യേണ്ട പ്രശ്നം പോലും സഞ്ചാരികള്‍ക്ക് ആവശ്യമായി വരുന്നില്ല. ചെലവ് കുറച്ച് ബാങ്കോക്ക് പൂര്‍ണമായും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള നിരവധി ടൂറിസ്റ്റ് പ്ലാനുകളുണ്ട്. ചെലവ് കുറഞ്ഞ ടൂര്‍ പാക്കേജുകള്‍ തിരഞ്ഞെടുത്ത് ബാങ്കോക്ക് ട്രിപ്പിനെ സൂപ്പര്ഹിറ്റാക്കാം.
സൈക്ലിങ് ടൂര്‍
നിരവധി ചെറു കാനന പാതകള്‍ ബാങ്കോക്കില്‍ അങ്ങോളമിങ്ങോളമുണ്ട്. ഹരിതാഭമായ ഈ വഴികളിലൂടെയുള്ള സൈക്കിള്‍ യാത്ര പുതിയ അനുഭവമാകും സമ്മാനിക്കുക. മരങ്ങളുടെ വേരുകളാല്‍ മൂടിയ മേഖലകളിലൂടെയുള്ള യാത്രകളും ഇതില്‍ ഉള്‍പ്പെടും. സൈക്കിള്‍ സവാരിക്ക് പുതിയ അര്ഥമാവും ഈ യാത്ര നല്‍കുക.
ചൈന ടൗണ്‍ മാര്‍ക്കറ്റ്
ബാങ്കോക്ക് ടൂറില്‍ നിങ്ങള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ചൈന ടൗണ്‍. ബാങ്കോക്കിലെ രുചിവൈവിധ്യം പരീക്ഷിക്കാനുള്ള മികച്ച ഇടമാണ് ഇത്. ബേര്‍ഡ്സ് നെസ്റ്റ് സൂപ്പ്, പെക്കിങ് ഡക്ക്, റോസ്റ്റഡ് ചെസ്റ്റ്നട്ട് തുടങ്ങി ബാങ്കോക്കിന്റേതായ തനത് രുചികള്‍ പരീക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഇവിടെ സാധിക്കും. നിങ്ങളുുടെ നാവിനെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള വിഭവങ്ങള്‍ ചൈന ടൗണില്‍ ലഭ്യമാണ്.
ഒരു തായ് മസാജ് ആയാലോ?
ബാങ്കോങ്കിലെ തായ് മസാജിനെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും ലോകത്തിൽ. തായ്ലൻഡിലെ ഗ്രാമങ്ങളില്‍ ചിലപ്പോള്‍ അത്തരത്തിലുള്ള സെന്ററുകള്‍ കണ്ടിട്ടുമുണ്ടാവും. ബാങ്കോക്കിലും ഇത്തരം തനത് തായ് മസാജ് സൗകര്യങ്ങള്‍ ലഭ്യമാണ്. സുഖരകമായ ഒരു തായ് മസാജ് ശരീരത്തിനും മനസ്സിനും ഉന്മേഷവും സുഖവും പ്രദാനം ചെയ്യും.
നാക്കില്‍ വെള്ളമൂറുന്ന തെരുവോര രുചികള്‍
വീട്ടില്‍ പാചകം ചെയ്ത് കഴിക്കുന്നതിനേക്കാള്‍ പുറത്ത് പോയി ഭക്ഷണം കഴിക്കാനാണ് ഭൂരിഭാഗം തായ്ലൻഡുകാരും താല്പര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ തായ് തെരുവോരങ്ങളില്‍ ഭക്ഷണവില്പനക്കാരുടെ സംഘങ്ങള്‍ സജീവമാണ്. വിഭവങ്ങള്‍ ലൈവായി നമുക്ക് മുന്നില്‍ പാകം ചെയ്ത് വിളമ്പുന്നതാണ് ഇവിടത്തെ രീതി.
ബാങ്കോക്കിന്റെ രാത്രി സൗന്ദര്യം
ബാങ്കോക്കിലെ നൈറ്റ്ലൈഫ് ആഘോഷങ്ങള്‍ വളരെ പ്രസിദ്ധമാണ്. ആവേശകരമായ നൈറ്റ് ക്ലബുകള്‍, അതിശയകരമായ പാര്‍ട്ടി പബ്ബുകള്‍, ഹിപ് കോക്ടെയ്ല്‍ ബാറുകള്‍ തുടങ്ങിയവ അവിസ്മരണീയമായ ആഘോഷരാവുകളാവും സമ്മാനിക്കുന്നത്.
വാട്ട് അരുണ്‍ ക്ഷേത്രം
ബാങ്കോക്കിലെ പുരാതനമായ ബുദ്ധക്ഷേത്രമാണ് വാട്ട് അരുണ്‍. ചൗ ഫ്രയ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിര്‍മാണത്തിലെ സൗന്ദര്യത്തിന്റേയും മനോഹാരിതയുടേയും പേരില്‍ പ്രശസ്തമായ ക്ഷേത്രമാണ്.
ഉദയത്തിന്റെ ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന വാട്ട് അരുണ്‍ ക്ഷേത്രം ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ തമ്പടിക്കുന്ന രാജ്യത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ്. ബാങ്കോക്ക് ട്രിപ്പില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത കേന്ദ്രമാണ് വാട്ട് അരുണ്‍.
ഗ്രാന്റ് പാലസ്
ബാങ്കോക്കിന്റെ ഹൃദയഭാഗത്ത്, ചൗ ഫ്രായോ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാന്റ് പാലസ് ബാങ്കോക്കിലെത്തുന്ന വിനോദസഞ്ചാരികളുടെ പട്ടികയിലെ പ്രധാന കേന്ദ്രമാണ്. തായ്-യൂറോപ്യന്‍ നിര്‍മാണശൈലിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന പാലസ് കിങ് സിയാമിന്റെ രാജവസതിയായിരുന്നു.
Credits to Mathrubhoomi: https://goo.gl/AN5fgu