കേരളത്തിലെ 16,000 ബസുകളില്‍ ജിപിഎസ്
ആലപ്പുഴ : കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം വാഹനങ്ങള്‍ക്ക് ജി.പി.എസ്. നടപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാനത്ത് സജീവമായി. ഏപ്രില്‍മുതല്‍ ജി.പി.എസ്. സംവിധാനം നിര്‍ബന്ധമാക്കും. ആദ്യഘട്ടത്തില്‍ 16,000 ബസുകളില്‍ സ്ഥാപിക്കും. കെ.എസ്.ആര്.ടി.സി.യുടെ 6000 ബസുകള്‍ കൂടാതെയാണിത്. ചരക്കുവാഹനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കുമുള്ള ജി.പി.എസ്. താമസിയാതെ നിര്‍ബന്ധമാക്കും. വാഹന ഉടമകളാണ് ജി.പി.എസ്. ഘടിപ്പിക്കേണ്ടത്. മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിക്കുന്ന കമ്പനികളുടെ ജി.പി.എസ്. ആണ് വാങ്ങേണ്ടത്. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതുമുതല്‍ ഓട്ടം അവസാനിക്കുന്നതുവരെയുള്ള മുഴുവന്‍ വിവരങ്ങളും ജില്ലകളിലെ ആര്.ടി. ഓഫീസുകളിലും മോട്ടോര്‍വാഹന വകുപ്പിന്റെ ആസ്ഥാനത്തും കാണാം. അനുവദനീയമായ വേഗത്തിനപ്പുറം പോയാല്‍ അപ്പോള്‍ത്തന്നെ അത് അറിയാനും റെക്കോഡ് ചെയ്യാനും സാധിക്കും. വാഹനങ്ങള്‍ എവിടെയാണെന്ന് യാത്രക്കാര്‍ക്ക് കൃത്യമായി കണ്ടറിയാം. സി-ഡാക്കാണ് സോഫ്റ്റ്വേര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുന്നത്. മോട്ടോര്‍വാഹന വകുപ്പ് ആസ്ഥാനത്താണ് മുഴുവന്‍ ജി.പി.എസ് സംവിധാനത്തിന്റെയും നിയന്ത്രണ യൂണിറ്റ് പ്രവര്‍ത്തിക്കുക. പ്രധാന സെര്‍വര്‍ ടെക്ക്നോപാര്ക്കിലാണ്. ജി.പി.എസ്. റോഡ് മാപ്പിലൂടെ വാഹനങ്ങള്‍ പോകുന്ന റൂട്ട്, സ്റ്റോപ്പ്, സമയം എന്നിവ ഉദ്യോഗസ്ഥര്‍ ക്രമപ്പെടുത്തി വരികയാണ്. ജില്ലാ ആര്.ടി.ഓഫീസുകളില്‍ വലിയ സ്ക്രീനുകള്‍ സ്ഥാപിച്ചുതുടങ്ങി. അതത് ജില്ലയിലൂടെ പോകുന്ന മുഴുവന്‍ വാഹനങ്ങളെയും ഇവിടെ നിരീക്ഷിക്കാം.
സോഫ്റ്റ്വെയര് കേന്ദ്രനിര്‍ദേശം പാലിച്ച്ജി.പി.എസ്. സോഫ്റ്റ്വേര്‍ കേന്ദ്രനിര്‍ദേശംകൂടി പാലിച്ച് സജ്ജമാക്കും. ഇത് എ.ഐ.എസ്.-140 നിലവാരത്തിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രിലില്‍ത്തന്നെ ജി.പി.എസ്. നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത് -രാജീവ് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍
https://goo.gl/mk1g68