Weather (state,county)

Breaking News

ട്രെയിനുകളിലും സിസിടിവി; ഒരു കോച്ചില്‍ എട്ട് ക്യാമറകള്‍

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം നല്‍കുന്നതിനായി റെയില്‍വെ രാജ്യവ്യാപകമായി സ്‌റ്റേഷനുകളിലും ട്രെയിനുകളിലുമായി 12 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു. ഇതിനായി 2010-19 വര്‍ഷങ്ങളിലേക്കായി 3000 കോടി രൂപയാണ് റെയില്‍വെ വകയിരുത്തുക. 
പ്രീമിയര്‍, സബര്‍ബന്‍ ട്രെയിനുകളുള്‍പ്പടെ 11,000 ട്രെയിനുകളിലും 8500 സ്റ്റേഷനുകളിലുമാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. 
പദ്ധതി അനുസരിച്ച് ഒരോ കോച്ചിലും എട്ട് ക്യാമറകളുണ്ടാവും. കോച്ചുകളുടെ പ്രവേശന കവാടവും ഇടനാഴികളും കൃത്യമായി പതിയുന്ന വിധത്തിലാവും ക്യാമറകള്‍ സ്ഥാപിക്കുക. നിലവില്‍ 395 സ്റ്റേഷനുകളിലും 50 ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അപകടങ്ങള്‍ ഒഴിവാക്കുക, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു  കഴിഞ്ഞ വര്‍ഷത്തെ റെയില്‍വെ ബജറ്റ് പ്രാമുഖ്യം നല്‍കിയിരുന്നത്. 4,943 ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കുക, പഴയ ട്രാക്കുകള്‍ മാറ്റിവെക്കുക, നിലവിലുള്ള ട്രാക്കുകള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ടായിരുന്നു. 
സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ഈ നിര്‍ദ്ദേശങ്ങളും വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം. Content Highlights: CCTV surveillance among all 11,000 trains, 8,500 stations
https://goo.gl/CpV3we
Mathrubhoomi