Weather (state,county)

Breaking News

ബൈക്കുകൾക്കും ഇനി ഗൂഗ്​ൾ മാപ്പ്​

കാലിഫോർണിയ: മാപ്പിൽ ടൂ വീലർ മോഡ്​ ഉൾപ്പെടുത്തി ഗൂഗ്​ൾ. ബൈക്ക്​ യാത്രികർക്ക്​ യാത്ര എളുപ്പമാക്കുന്നതിനായാണ്​ പുതിയ ഫീച്ചർ ഗൂഗ്​ൾ ഉൾപ്പെടുത്തിയിരിക്കുന്നത്​. വോയ്​സ്​ നാവിഗേഷനോട് കൂടിയതാണ്​ ബൈക്ക്​ മോഡ്​.കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലർ ഡ്രൈവർമാർക്ക്​ വേണ്ടിയുള്ള പ്രത്യേക ലാൻഡ്​മാർക്ക്​ നാവിഗേഷൻ എന്നിവ പുതിയ സംവിധാനത്തിൽ ലഭ്യമാകും. മോ​ട്ടോർ ബൈക്കി​​െൻറ വേഗതയനുസരിച്ച്​ യാത്രക്ക്​ വേണ്ട ദൂരവും സമയവുമെല്ലാം ഗൂഗ്​ൾ പറഞ്ഞു തരും. ഈ സാങ്കേതിക വദ്യ ഉടൻ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.


https://goo.gl/xXNBz9