Weather (state,county)

Breaking News

ഫ്ലാഷ് മോബ് അശ്ലീലപ്രചാരണം; വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ലോക എയ്ഡ്സ് ദിനബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് തട്ടമിട്ട് ഡാൻസ് ചെയ്ത പെൺകുട്ടികൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ഫ്ലാഷ് മോബിന്റെ വീഡിയോ വൈറലായതോടെ ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്നും, ഡാൻസ് കളിക്കുന്നവർ നരകത്തിലെ തീക്കൊള്ളികളാണെന്നും, ഓഖിക്ക് കാരണം ഇവരാണെന്നും, അനക്ക് മരിക്കണ്ടെ പെണ്ണേയെന്നും തുടങ്ങി നിരവധി കമന്റുകളും, അശ്ലീലങ്ങളും,ഭീഷണികളും ഇവർക്കെതിരെ ഉയർന്നിരുന്നു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ വനിതാ കമ്മീഷൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് കേൾക്കുന്നത്.

https://goo.gl/j6gefL