ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച വരെ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജ് കർമത്തിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച അവസാനിക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവാണ് വന്നത്. ശനിയാഴ്ച വരെ മുപ്പതിനായിരത്തോളം അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 95,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്. പുതിയ ഹജ്ജ് നയപ്രകാരം അഞ്ചാം വർഷ അേപക്ഷകരെ ഒഴിവാക്കിയതാണ് ഇത്തവണ അപേക്ഷ കുറയുന്നതിനുള്ള പ്രധാന കാരണം.
https://goo.gl/6KQsXm
https://goo.gl/6KQsXm