Weather (state,county)

Breaking News

കശ്മീരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ : പാക് വെടിവെയ്പ്പിലും ഭീകരാക്രമണത്തിലും രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു . പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിനു നേരേ നടന്ന ആക്രമണത്തിലാണ് ഒരു ജവാൻ വീരമൃത്യു വരിച്ചത് . അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വെടി നിർത്തൽ ലംഘനത്തിൽ മറ്റൊരു ജവാനും വീരമൃത്യു വരിച്ചു.
നൗഷേരയിലാണ് പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്.ജഗ്സീർ സിംഗ് എന്ന സൈനികനാണ് വീരമൃത്യു വരിച്ചത്.അതേസമയം ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട് . പാകിസ്ഥാനും ആൾ നാശമുണ്ടെന്നാണ് സൂചന.
https://goo.gl/UHDv4T