കേരളത്തിന്റേത് മികച്ച രീതിയിലുളള രക്ഷാപ്രവർത്തനം : കണ്ണന്താനം
തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിെന തുടർന്നാണ്ടായ അപകടത്തിൽ സംസ്ഥാനം നടത്തിയത് മികച്ച രക്ഷാ പ്രവർത്തനമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കേന്ദ്ര - സംസ്ഥാന സേനകളെ ഏകോപിപ്പിച്ച് മികച്ച രീതിയിൽ തന്നെ രക്ഷാ പ്രവർത്തനം നടത്താനായി. കേരളതീരത്ത് ചുഴലിക്കാറ്റ് ഉണ്ടാകുെമന്ന തരത്തിലുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ല. അതാണ് ഇത്ര വലിയ ദുരന്തത്തിനിടയാക്കിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനത്തിെൻറ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ പ്രഖ്യാപിക്കാനുള്ള പദ്ധതിയില്ല. ദുരിതാശ്വാസത്തിന് ആവശ്യമുള്ള ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വേണമെങ്കിൽ ഇനിയും അനുവദിക്കുമെന്നും കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നത തലയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://goo.gl/fWGVHq
https://goo.gl/fWGVHq