Weather (state,county)

Breaking News

മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി!!

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് മറ്റുരാജ്യങ്ങളില്‍ അപയം തേടിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഓഖി ദുരന്തത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ച തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുളളവരാണ് വിവരം നല്‍കിയത്.മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസല്‍ സന്ദര്‍ശിച്ചാണ് മത്സ്യത്തൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി വിവരമറിയിച്ചത്.
ചില മത്സ്യത്തൊഴിലാളികള്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായിയാണ് രക്ഷപ്പെട്ടവര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.ഇവരെ തിരികെയെത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഏതാനും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ ഉണ്ട്.ഡിഎന്‍എ പരിശോധന വഴി ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരള – തമിഴ്‌നാട് സര്‍ക്കാരുകള്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തി അഞ്ചോളം മത്സ്യത്തൊഴിലാളികളാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
https://goo.gl/dZrNrk