Weather (state,county)

Breaking News

റിയാദ്​ ലക്ഷ്യമാക്കി വീണ്ടും മിസൈൽ

റിയാദ്​: സൗദി അറേബ്യയുടെ തലസ്​ഥാനമായ  റിയാദ്​ ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ സൗദി സൈന്യം വിജയകരമായി തകര്‍ത്തു. റിയാദിലെ അഹമ്മദിയ, സുവൈദി എന്നിവിടങ്ങളില്‍ ആകാശത്ത് വെച്ച് സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് മിസൈലുകള്‍ തകര്‍ത്തത്.  ചൊവ്വാഴ്​ച ഉച്ചക്കാണ്​ സംഭവം. ആളപായമോ നാശനഷ്​ടമോ ഇല്ലെന്നാണ് റിപ്പോർട്ട്​. ആക്രമണം നടത്തിയതി​​​െൻറ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ്​ റിയാദ്​ ലക്ഷ്യമാക്കി ഹൂതി മിസൈലാക്രമണം. കഴിഞ്ഞ നവംബർ നാലിനാണ്​ റിയാദ്​ വിമാനത്താവളം ലക്ഷ്യമാക്കി ബാലിസ്​റ്റിക്​മിസൈൽ ആക്രമണമുണ്ടായത്​. അന്നും സൗദിയുടെ പ്രതിരോധസംവിധാനം മിസൈൽ ആകാശത്തുവെച്ച്​ തകർത്തിട്ടതായും റിപ്പോർട്ട്.

https://goo.gl/8E7CkK