നാട്ടിലും പണിയില്ലാതാകാൻ പോകുന്നോ??
മുംബൈ: ഇന്ത്യയിലെ വ്യാപാര സ്ഥാപനങ്ങൾ അതിവേഗത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസി(കൃത്രിമ ബുദ്ധി)നെ ഉപയോഗപ്പെടുത്തുന്നതായി പഠന റിപ്പോർട്ട്. നിലവിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ ഒന്നെങ്കിലും എതെങ്കിലും രൂപത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവേഷണ സ്ഥാപനമായ െഎ.ഡി.സിയുടെ സഹായത്തോടെ ഇൻറൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത് .
2019ൽ പത്തിൽ ഏഴ് കമ്പനികളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം, മീഡിയ&ടെക്നോളജി, റീടെയിൽ, ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ& ഇൻഷൂറൻസ്, ആരോഗ്യരംഗം തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം നിലവിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഉപയോഗപ്പെടുത്തുണ്ട്. 75 ശതമാനം സ്ഥാപനങ്ങളും ബിസിനസിൽ കാര്യക്ഷമത വർധിപ്പിക്കാനും തൊഴിലാളികളെ മെച്ചപ്പെടുത്താനുമാണ് സംവിധാനത്തെ ഉപയോഗിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സാധ്യതകൾ, വെല്ലുവിളികൾ, നടപ്പിലാക്കുേമ്പാഴുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം മനസിലാക്കാൻ പുതിയ പഠനം സഹായിച്ചിട്ടുണ്ടെന്ന് ഇൻറൽ ഇന്ത്യ പ്രതിനിധി പ്രകാശ് മല്യ പറഞ്ഞു. അതേ സമയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഒാേട്ടാമേഷനുമെല്ലാം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന ആശങ്കകളും സജീവമാണ്.

https://goo.gl/trRF6f