മുത്തലാഖ് ജാമ്യമില്ലാ ക്രിമിനൽ കുറ്റം
ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കു
ന്ന മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നതാണ് മുത്തലാഖ്. ബില്ല്പാർലമെൻറിെൻറ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്. ബില്ല് കേന്ദ്ര സർക്കാർ നേരത്തെ, സംസ്ഥാന സർക്കാറുകളുടെ പരിഗണനക്കയച്ചിരുന്നു.
മുത്തലാഖ് ചൊല്ലിയാൽ മൂന്നു വര്ഷം വരെ തടവും പിഴയും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും. കരടു ബില്ലിൽ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്.
മുത്തലാഖ് ചൊല്ലിയാൽ മൂന്നു വര്ഷം വരെ തടവും പിഴയും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും. കരടു ബില്ലിൽ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്.
https://goo.gl/DvAkoS