Weather (state,county)

Breaking News

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടല്‍തീരത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം. മുഖ്യമന്ത്രി സംസാരിച്ച്‌ മടങ്ങുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഒരു കൂട്ടം ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും വാഹനത്തില്‍ അടിക്കുകയും ചെയ്തു. ഇതിനിടയില്‍ നിന്നും ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറ്റിയത്.  കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി ഇവിടെ നിന്നും മടങ്ങിയത്.ദുരന്തമുണ്ടായി ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, ജില്ലാ കളക്ടര്‍ കെ.വാസുകി എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. 



https://goo.gl/LCmmpN